തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും ഇടപാടില്‍ ഭരണ സംവിധാനത്തിന് വീഴ്ച വന്നുവെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകായുക്തയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടന്നും ജേക്കബ് തോമസ് പറഞ്ഞു. അതേസമയം, അഴിമതിയില്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടോയെന്ന ചോദ്യത്തില്‍ നിന്ന് ജേക്കബ് തോമസ് ഒഴിഞ്ഞു മാറി. ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാണിക്കെതിരായ ബാര്‍കോഴ കേസിന്റെ അന്വേഷണ ചുമതല തനിക്കും ഉണ്ടായിരുന്നുവെന്നും കേസില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ഡി.ജി.പി പറഞ്ഞു. തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി ഏറെ വേദനിപ്പിച്ചു. അതിനാലാണ് അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here