സ്ത്രീ സുരക്ഷയ്ക്ക് എല്ലാ മൊബൈലുകളിലും പാനിക് ബട്ടനുകള്‍ നിര്‍ബന്ധമാക്കുമെന്നു മേനകാ ഗാന്ധി; പഴയഫോണുകളില്‍ ബട്ടന്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം

ദില്ലി: സ്ത്രീകളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ ആവശ്യമാണെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി. നിലവിലുള്ളതും ഉപയോഗിക്കുന്നതുമായ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്കു ബാധ്യതയുണ്ടെന്നും അവര്‍ ലോക്‌സഭയില്‍ പറഞ്ഞു. അപകടകരമായ ചുറ്റുപാട് സ്ത്രീകള്‍ക്കു നേരിടേണ്ടിവന്നാല്‍ പാനിക് ബട്ടണില്‍ അമര്‍ത്തിയാല്‍ പൊലീസിന്റെ സഹായം ലഭ്യമാക്കുന്ന വിധമാണ് സംവിധാനം ഒരുക്കുക.

ആറു മാസം കൊണ്ടു സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്താകമാനം ഒറ്റ നമ്പര്‍ സജ്ജമാക്കിയായിരിക്കും പാനിക് ബട്ടന്‍ സ്ഥാപിക്കുക. സംസ്ഥാനങ്ങളിലെ വനിതാ ഹെല്‍പ്‌ലൈനുകളുമായി സഹകരിച്ചായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്ത് ഇതോടകം പത്തു വിമെന്‍ ക്രൈസിസ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് എല്ലാ ജില്ലകളിലുമെന്ന നിലയില്‍ 660 എണ്ണമാക്കി ഉയര്‍ത്തുമെന്നും ഈ കേന്ദ്രങ്ങളില്‍ മെഡിക്കല്‍, നിയമ, പൊലീസ് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മേനകാ ഗാന്ധി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News