ഇന്ത്യക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാരോട് പാക് പ്രധാനമന്ത്രി; നിര്‍ദ്ദേശം സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന്

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദ്ദേശം. പരാമര്‍ശങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഷെരീഫിന്റെ നിര്‍ദ്ദേശം.

ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് നവാസ് ഷെരീഫ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പാക് അധീന കാശ്മീരിനെ കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്യൂയെന്ന ഇന്ത്യന്‍ നിലപാടില്‍ ഷെരീഫ് അതൃപ്തനാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാശ്മീര്‍ പ്രശ്‌നത്തിന് മുന്‍ഗണന നല്‍കണം. എന്നാല്‍ അതിനൊപ്പം ഭീകരവാദം, വ്യാപാരം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് നവാസ് ഷെരീഫിന്റെ അഭിപ്രായം.

നേരത്തെ പാരിസ് ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്റില്‍ നടക്കുന്ന ലോകസാമ്പത്തിക ഫോറം ഉച്ചകോടിക്കിടെയും ഇരുവരും കൂടിക്കാഴ്ച്ച നടത്തുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News