ചിമ്പുവിന്റെ തെറിപ്പാട്ട്; അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഇളയരാജയുടെ മറുപടി

ചിമ്പുവിന്റെയും അനിരുദ്ധന്റെയും അശ്ലീല പാട്ട് സംബന്ധിച്ച വിവാദങ്ങള്‍ അടങ്ങുന്നില്ല. ഏറ്റവും ഒടുവില്‍ ഇളയരാജയുടെ പ്രതികരണം കൂടിയായപ്പോള്‍ സംഭവം കൊഴുക്കുകയാണ്. ചിമ്പുവിന്റെ പാട്ടിനെ കുറിച്ച് പ്രതികരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയ ഇളയരാജയുടെ വീഡിയോയും വൈറലാകുകയാണ്.

നിങ്ങള്‍ക്ക് വിവരമില്ലേ എന്നായിരുന്നു ചോദ്യത്തോട് ഇളയരാജയുടെ പ്രതികരണം. നാട് വെള്ളപ്പൊക്കം പോലൊരു പ്രശ്‌നം നേരിടുമ്പോള്‍ ഒരു പാട്ടിനെ കുറിച്ചുള്ള വിവാദമാണോ വലുതെന്നായിരുന്നു ഇളയരാജ ഉദ്ദേശിച്ചതെന്നാണ് തമിഴ്മാധ്യമങ്ങള്‍ പറയുന്നത്. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ പുനരധിവാസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഇളയരാജയുടെ പ്രതികരണം.

അനിരുദ്ധും ചിമ്പുവും ചേര്‍ന്ന് ആലപിച്ച ഗാനം പിന്‍വലിക്കണമെന്നും ഇരുവരും സ്ത്രീകളോട് മാപ്പ് പറയണമെന്നും വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയിയില്‍ പ്രചരിക്കുന്ന പാട്ടുമായി തനിക്ക് ബന്ധവുമില്ലെന്ന് പറഞ്ഞ് അനിരുദ്ധ് രംഗത്തെത്തിയിരുന്നു. ചിമ്പുവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു പാട്ടിനെക്കുറിച്ചുള്ള ആശയം ഉടലെടുത്തതെന്നും അനിരുദ്ധ് ഉത്സാഹം കാണിച്ചതിനെ തുടര്‍ന്ന് ചിമ്പു പാട്ട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News