പാലക്കാട് സ്വദേശിനി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചശേഷം

സിഡ്‌നി: പാലക്കാട് സ്വദേശിയായി യുവതി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെ. ബുധനാഴ്ചയാണ് പാലക്കാട് വൈകക്കര സുജിത്തിന്റെ ഭാര്യ അര്‍ച്ചന കുന്നത്ത്(30) സിഡ്‌നിയില്‍ ട്രെയിനിനു മുന്നില്‍ ചാടിമരിച്ചത്. മൂന്നുവയസുകാരിയായ മകള്‍ ശ്രേയയെ അടിയന്തര രക്ഷാ വിഭാഗം ആശുപത്രിയിലാക്കുകയായിരുന്നു. ശ്രേയയുടെ നില ഗുരുതരമായി തുടരുകയാണ്.

ausies-death

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്നു പൊലീസ് പറഞ്ഞു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരിയായിരുന്നു അര്‍ച്ചന. ഭര്‍ത്താവു സുജിത്തും ഇവിടെ ജോലിക്കാരനാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ഇരുവരുടെയും അക്കൗണ്ടുകള്‍ സംഭവത്തിന് ശേഷം ഡീ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹവാര്‍ഷികാഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News