കാലിക്കറ്റ് സെനറ്റിന്റെ നടപടി സ്റ്റാറ്റിയൂട്ട് വിരുദ്ധമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍; സെനറ്റ് പിരിച്ചുവിടണം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമൂഹിക വിരുദ്ധരുടെ ഉപദ്രവം നേരിടുന്നതില്‍ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സെനറ്റിന്റെ പ്രമേയം സ്റ്റാറ്റിയൂട്ട് വിരുദ്ധമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്. സ്റ്റാറ്റിയൂട്ട് വിരുദ്ധമായി പ്രവര്‍ത്തിച്ച സെനറ്റ് പിരിച്ചുവിടണമെന്നും വിജിന്‍ ആവശ്യപ്പെട്ടു.

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം റദ്ദാക്കിയതു പരിഹരിക്കാനുള്ള നടപടി ആവശ്യപ്പെട്ടത് അടക്കമുള്ള പ്രമേയങ്ങള്‍ മാറ്റിവച്ചാണ് പെണ്‍കുട്ടികള്‍ക്കെതിരേ നടപടിയെടുക്കാന്‍ എംഎസ്എഫിന്റെ പ്രമേയം സെനറ്റ് അംഗീകരിച്ചത്. ഇത് അംഗീകരിക്കാനാവില്ല. കടുത്ത പ്രക്ഷോഭം നടത്തുമെന്നും വിജിന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News