പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ കാമ്പയിന് പിന്തുണയുമായി നിലമ്പൂരില്‍നിന്നു തലശേരിയിലേക്കു ബൈക്ക് റാലി

കോഴിക്കോട്: രാജ്യാന്തര വില പല മടങ്ങു കുറഞ്ഞിട്ടും രാജ്യത്തു പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിനെതിരേ കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച കാമ്പയിന് പിന്തുണയുമായി ബൈക്ക് റാലി. നിലമ്പൂരില്‍നിന്നു തലശേരിയിലേക്കാണ് റാലി നടത്തുന്നത്. മലബാര്‍ മേഖലയിലെ 13 ക്ലബുകളില്‍നിന്നായി മുന്നൂറോളം ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുക.

സ്‌ട്രോക്കേഴ്‌സ് മലബാറിന്റെ നേതൃത്വത്തിലാണ് റാലി. നിലമ്പൂരില്‍നിന്നു കോഴിക്കോട് വഴി തലശേരി വരെ 170 കിലോമീറ്റര്‍ ദൂരം കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ #ReducePetrolPricePM എന്ന കാമ്പയിന് റാലി പിന്തുണ പ്രഖ്യാപിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന ബൈക്കേഴ്‌സ് സംഘമാണ് സ്‌ട്രോക്കേഴ്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News