യുവരാജ് സിംഗ് ഓസീസിനെതിരായ ട്വന്റി-20 ടീമില്‍; ഹര്‍ഭജനും തിരിച്ചെത്തി; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ധോണി നയിക്കും

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗ് ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതാണ് ടീം സെലക്ഷന്റെ സവിശേഷത. യുവിക്കു പുറമേ ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിംഗ് എന്നിവരും ടീമില്‍ ഇടംപിടിച്ചു. ഏകദിന-ട്വന്റി-20 ടീമുകളെ മഹേന്ദ്രസിംഗ് ധോണി തന്നെ നയിക്കും. പഞ്ചാബിന്റെ ലെഫ്റ്റ് ആം പേസ് ബൗളര്‍ ബ്രെയ്ന്ദര്‍ സ്രാണ്‍ ആണ് ടീമിലെ പുതുമുഖം.

ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരത് സിംഗ് തുടങ്ങിയവരും ഏകദിന ടീമില്‍ ഇടംപിടിച്ചു. ഇടവേളയ്ക്കു ശേഷം പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമില്‍ ഇടം നേടി എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News