10,000 രൂപയ്ക്കു താഴെ ഈവര്‍ഷം ഇറങ്ങിയ മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

2015 വിട പറയാന്‍ സമയമായി. ബജറ്റ് സ്മാര്‍ട്‌ഫോണുകളുടെ പ്രളയമായിരുന്നു 2015-ല്‍ വിപണിയില്‍ കണ്ടത്. പലതും വിപണിയില്‍ തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി. മികച്ച ഫീച്ചറുകളുമായി ഇറങ്ങിയ ബജറ്റ് ഫോണുകള്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചു. ഇന്റീരിയര്‍ ഫീച്ചറുകള്‍ മാത്രമല്ല, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പോലുള്ള അത്യാധുനിക സവിശേഷതകള്‍ അടക്കം ഉള്‍ക്കൊള്ളിച്ച് ഫോണുകള്‍ ഇറങ്ങിയിരുന്നു. അത്തരം 10 ബജറ്റ് സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം. 10,000 രൂപയില്‍ താഴെ മാത്രം വിലയുള്ളവ.

1. കൂള്‍പാഡ് നോട്ട് 3


3 ജിബി റാം, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നീ സവിശേഷതകളുമായി ആദ്യമെത്തിയ ബജറ്റ് സ്മാര്‍ട്‌ഫോണായിരുന്നു കൂള്‍പാഡ് നോട്ട് 3. ഒക്ടോബറില്‍ ലോഞ്ച് ചെയ്ത ഫോണിന്റെ വില 8,999 രൂപ മാത്രമായിരുന്നു. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയായിരുന്നു ഫോണിന്റേത്. 1.3 ജിഗാഹെഡ്‌സ് 64 ബിറ്റ് മീഡിയാടെക് ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 64 ജിബി വരെ എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കുകയും ചെയ്യാം. 13 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്.

ലെനോവോ കെ 3 നോട്ട്


ചൈനീസ് സ്മാര്‍ട്‌ഫോണ്‍ വമ്പന്‍മാരായ ലെനോവോയുടെ മികച്ച സ്മാര്‍ട്‌ഫോണുകളില്‍ ഒന്ന് എന്ന പേരുകേട്ട ഫോണായിരുന്നു കെ 3 നോട്ട്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് 8,999 രൂപ മാത്രമായിരുന്നു വില. 1.7 ജിഗാഹെഡ്‌സ് 64 ബിറ്റ് മീഡിയാടെക് ഒക്ടാകോര്‍ പ്രോസസറാണ് കെ3 നോട്ടിനും കരുത്ത് പകരുന്നത്. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.0 വേര്‍ഷനാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി എത്തിയ കെ3 നോട്ടില്‍ 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം.

3. അസൂസ് സെന്‍ഫോണ്‍ 2 ലേസര്‍

ലെനോവോ അടക്കമുള്ള ബജറ്റ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഫോണ്‍ നിര്‍മാതാക്കളായ അസൂസിന്റെ സെന്‍ഫോണ്‍ 2 ലേസര്‍. ലേസര്‍ ഓട്ടോഫോക്കസോടു കൂടിയ കാമറയായിരുന്നു സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകത. 13 മെഗാപിക്‌സലായിരുന്നു കാമറയുടെ റസല്യൂഷന്‍. അത്യാധുനിക ഹാര്‍ഡ്‌വെയറുകളും ഫോണിന്റെ പ്രത്യേകതയായിരുന്നു. ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനോടു കൂടിയ 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ് കോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 2 ജിബി, 3 ജിബി ഓപ്ഷനുകളില്‍ വിപണിയില്‍ എത്തിയ ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് 16 ജിബി ആയിരുന്നു. 128 ജിബി വരെ എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കാനും സാധിക്കും. 9,999 രൂപയാണ് വില.

4. യു യുറേക പ്ലസ്

മൈക്രോമാക്‌സിന്റെ ഉപബ്രാന്‍ഡായ യുറേകയുടെ അപ്‌ഗ്രേഡ് ചെയ്ത ആദ്യ ബജറ്റ് സ്മാര്‍ട്‌ഫോണായിരുന്നു യു യുറേക പ്ലസ്. ജൂലൈയിലാണ് ഫാബ്‌ലറ്റ് പുറത്തിറക്കിയത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 1.5 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാകോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 2 ജിബി ഡിഡിആര്‍ 3 റാം ഉണ്ട് ഫോണില്‍. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉള്ള ഫോണില്‍ 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 8.999 രൂപയാണ് വില.

5. ഷവോമി റെഡ്മി 2 പ്രൈം


ചൈനീസ് വമ്പന്‍മാരായ ഷവോമി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സ്മാര്‍ട്‌ഫോണായിരുന്നു റെഡ്മി 2 പ്രൈം. 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസാണ് പ്രവര്‍ത്തിക്കുന്നത്. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 2 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കുകുയമാകാം. 8 മെഗാപിക്‌സല്‍ പിന്‍കാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 6,999 രൂപയാണ് വില.

6. ലെനോവോ എ6000 പ്ലസ്


ചൈനീസ് വമ്പന്‍മാരായ ലെനോവോയുടെ മറ്റൊരു ടോപ് മോഡല്‍ ബജറ്റ് ഫോണാണ് എ 6000 പ്ലസ്. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ഡ്യുവല്‍ സിം ഫോണാണ് എ 6000 പ്ലസ്. 64 ബിറ്റ് 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 8 ജിബി മാത്രമാണ് ഇന്റേണല്‍ സ്റ്റോറേജ് എങ്കിലും 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. 8 മെഗ്പിക്‌സല്‍ പിന്‍കാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 9,190 രൂപയാണ് വില.

7. മോട്ടോ ഇ 2 ജെന്‍ 4ജി


മോട്ടോറോളയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണാണ് മോട്ടോ ഇ രണ്ടാം തലമുറ 4ജി സ്മാര്‍ട്‌ഫോണ്‍. 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 32 ജിബി വരെ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാന്‍ സൗകര്യവും ഉണ്ട്. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 6,299 രൂപ മാത്രമാണ് ഫോണിന്റെ വില.

8. ഹുവായ് ഹോണര്‍ 4എക്‌സ്


ബജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മറ്റൊരു സാന്നിധ്യം ഹുവായ് ആയിരുന്നു. ഹുവായുടെ ഹോണര്‍ 4എക്‌സ് ആണ് ഈ ശ്രേണിയിലെ താരം. ഡിസ്‌പ്ലേയും കാമറയും കൊണ്ട് പിടിച്ചുനിന്ന ഫോണാണ് ഹോണര്‍ 4എക്‌സ്. 5.5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 64 ബിറ്റ് 1.2 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ്‌കോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 2 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 13 മെഗാപിക്‌സല്‍ എല്‍ഇഡി ഫ് ളാഷോടു കൂടിയ പിന്‍കാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 9,999 രൂപയാണ് വില.

9. മൈക്രോമാക്‌സ് കാന്‍വാസ് നിട്രോ 4ജി


ഐ ക്യാച്ചിംഗ് ഡിസൈന്‍ സവിശേഷതയുമായെത്തിയ ബജറ്റ് സ്മാര്‍ട്‌ഫോണായിരുന്നു മൈക്രോമാക്‌സിന്റെ കാന്‍വാസ് നിട്രോ 4ജി. ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ഫോണിന് 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേയുണ്ട്. 1.4 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415 ഒക്ടാകോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 2 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. 13 മെഗാപിക്‌സല്‍ പിന്‍കാമറയുടെ സവിശേഷത ഐസോസെല്‍ സെന്‍സറും ഡ്യുവല്‍ എല്‍ഇഡി ഫ് ളാഷുമാണ്. 9,485 രൂപയാണ് വില.

10. മൈക്രോസോഫ്റ്റ് ലൂമിയ 640


ഓപ്പറേറ്റിംഗ് സിസ്റ്റം വമ്പന്‍മാരായ മൈക്രോസോഫ്റ്റ് ലൂമിയ ബ്രാന്‍ഡുകള്‍ ഏറ്റെടുത്ത ശേഷം ഇറക്കിയ ബജറ്റ് ഫോണായിരുന്നു ലൂമിയ 640. 5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ ആണ് ഫോണിന്റേത്. 1.2 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ്‌കോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 128 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 9,363 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News