മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകള്‍ തുറന്നു; ജലനിരപ്പ് 141.7 അടി; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നാലു ഷട്ടറുകള്‍ തുറന്നു. അരയടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 800 ഘനയടി ജലം ഇടുക്കി ഡാമിലേക്ക് ഒഴുകുകയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ മൂന്നു ഷട്ടറുകള്‍ കൂടി തുറക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News