‘ആടിയും പാടിയും ഫ്രീഡം വോക്ക്’ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മനുഷ്യസംഗമം ഇന്ന്

കൊച്ചി: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യസംഗമം ഇന്ന് കൊച്ചിയില്‍. നാല്‍പ്പതോളം സംഘടനകള്‍ ചേര്‍ന്നതാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. ഇന്നലെ രാജേന്ദ്രമൈതാനത്ത് നിന്ന് ആരംഭിച്ച ഫ്രീഡം വോക്കോടെയാണ് പരിപാടിക്ക് തുടക്കമായത്. എംബി രാജേഷ് എംപി, വിഎസ്. സുനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ ഫ്രീഡം വോക്കിന് നേതൃത്വം നല്‍കി.

ആട്ടവും പാട്ടും വൈവിധ്യങ്ങളും നിരത്തുകളില്‍ കൈകോര്‍ത്തപ്പോള്‍ നഗരത്തിന് അത് പുതിയ അനുഭവമായി. രാജേന്ദ്രമൈതാനത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തുടങ്ങി നിരവധി പേര്‍ അണിചേര്‍ന്നു. ചെന്തിര നാടന്‍ കലാസംഘം, ഗോത്രഗാഥ, മ്യൂസിക് ഓഫ് റെസിസ്റ്റന്‍സ് എന്നിവര്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ഹൈക്കോടതി കവലയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ ഫാസിസത്തിനെതിരെ ബഹുജനങ്ങളെന്ന നയരേഖയും അവതരിപ്പിച്ചു.

ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് പത്മഭൂഷന്‍ പുരസ്‌ക്കാരം തിരികെ നല്‍കിയ ശാസ്ത്രജ്ഞന്‍ ഡോ. പി.എം ഭാര്‍ഗ്ഗവ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്യും. ഡോ.പി.എം ഭാര്‍ഗ്ഗവ, അഭയ് സാഹു, കോവന്‍, ലീന മണിമേഖല, സച്ചിദാനന്ദന്‍, ആനന്ദ്, ഷഹബാസ് അമന്‍, റിമ കല്ലിങ്കല്‍, രാജീവ് രവി, എം.എ ബേബി, കാനം രാജേന്ദ്രന്‍, സി.കെ ജാനു, സലിംകുമാര്‍, കോവന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

ചരിത്രമായി മനുഷ്യ സംഗമം

Posted by People Against Fascism on Saturday, 19 December 2015

ചരിത്രമായി മനുഷ്യ സംഗമം

Posted by People Against Fascism on Saturday, 19 December 2015

മനുഷ്യ സംഗമം ചരിത്രത്തത്തിൽ നിർണ്ണായകമായ ഒരു ചർച്ചക്ക്‌ തുടക്കം കുറിയ്ക്കുന്നു.

Posted by People Against Fascism on Saturday, 19 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here