കെജ്‌രിവാളിന്റെ മകളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ബൈക്കും വാഗ്ദാനം ചെയ്ത് ട്വീറ്റ്; വനിതാ കമ്മീഷന്‍ ഇടപ്പെട്ടതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് ട്വീറ്റ്. ഗാരി സിംഗ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു ട്വീറ്റ് ഉണ്ടായത്. മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഒരു ബൈക്കും നല്‍കാമെന്നും കൃത്യം നടത്തുന്നയാള്‍ക്ക് 17നും 18നും മധ്യേ മാത്രമേ പ്രായം പാടുളളുവെന്നുമായിരുന്നു സന്ദേശം.

rape-Arvind-Kejriwal-1

സംഭവത്തിനെതിരെ ദില്ലി വനിതാ കമ്മീഷന്‍ അംഗം പ്രോമിള ഗുപ്ത രംഗത്തെത്തി. പരാതി ലഭിച്ചെന്നും നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊണ്ട് പ്രോമിള ട്വീറ്റ് ചെയ്തതോടെ ഗാരി സിംഗ് തന്റെ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പ്രകോപനപരമായ സന്ദേശം അയച്ച കുറ്റത്തിന് ഗാരി സിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

   

കൂട്ടമാനഭംഗക്കേസിലെ ജുവനൈല്‍ പ്രതിയെ വിട്ടയയ്ക്കുന്നതില്‍ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ ട്വീറ്റ്. കെജ്‌രിവാളിനെ മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ട്വീറ്റെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News