തൃശൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ബാഗില്‍ കണ്ടെത്തിയത് ആറാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പാറളിക്കാടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാറളിക്കാട് ജുമാ മസ്ജിദിന് സമീപത്തെ മരച്ചുവട്ടില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് ആറാഴ്ച പ്രായമുള്ള പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നാട്ടുകാരാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിന് വിവരം കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News