യുവനടി ശ്രുതിലക്ഷ്മി വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ ഡോ. അവിന്‍ ആന്റോയാണ് വരന്‍. ജനുവരി രണ്ടിന് കളമശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. കണ്ണൂര്‍ സ്വദേശി ജോസിന്റെയും ലിസിയുടേയും മകളാണ് ശ്രുതിലക്ഷ്മി.
ബാലതാരമായി മലയാള സിനിമാ രംഗത്തെത്തിയ ശ്രുതിലക്ഷ്മി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2000ല്‍ വര്‍ണ്ണക്കാഴ്ച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശനം. രാജസേനന്‍ സംവിധാനം ചെയ്ത റോമിയോയിലാണ് ശ്രുതിലക്ഷ്മി ആദ്യമായി നായിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. മാണിക്യം, കോളജ്കുമാരന്‍, ലൗ ഇന്‍ സിംഗപൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, സ്വന്തം ഭാര്യ സിന്ദാബാദ്, ഹോളി ഡേയ്‌സ്, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും, വീരപുത്രന്‍,ബാങ്കോക്ക് സമ്മര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പത്തേമാരിയാണ് ശ്രുതി അവസാനമായി അഭിനയിച്ച ചിത്രം.
Get real time update about this post categories directly on your device, subscribe now.
Discussion about this post