മിരിയാ ലാലാഗുണ വിശ്വസുന്ദരി; നേട്ടം 114 സുന്ദരികളെ പരാജയപ്പെടുത്തി

2015ലെ ലോകസുന്ദരിപ്പട്ടം സ്‌പെയിനില്‍ നിന്നുള്ള മിരിയാ ലാലാഗുണ റോയോയ്ക്ക്. ചൈനയില്‍ സാന്‍യ ഗ്രാന്‍ഡ് തീയറ്ററില്‍ നടന്ന മത്സരത്തില്‍ 113 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മിരിയ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. ആദ്യ റണ്ണറപ്പായി റഷ്യന്‍ സുന്ദരി മിസ് സോഫിയായെ തെരഞ്ഞെടുത്തു. ഇന്തോനേഷ്യയില്‍ നിന്നുള്ള മരിയ ഹാര്‍ഫാന്റിയാണ് രണ്ടാം റണ്ണറപ്പ്.

ബാഴ്‌സലോണയില്‍ നിന്നുള്ള ഫാര്‍മസി വിദ്യാര്‍ഥിനിയാണ് ഇരുപത്തിമൂന്നുകാരിയായ മിരിയാ. 2014ലെ ലോകസുന്ദരിയായ റോളിന്‍ സ്‌ട്രോസാണ് മിറിയയെ കിരീടമണിയച്ചത്. മിസ് ഇന്ത്യ അദിഥി ആര്യ അവസാന പത്തില്‍ പോലും ഇടം കണ്ടെത്താനാകാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News