ഭക്ഷണപ്രേമികളുടെ ശ്രദ്ധയ്ക്ക്; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 9 മൊബൈല്‍ ആപ്പുകള്‍

ഭക്ഷണം പാകം ചെയ്യാനും ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്. അത്തരം ഭക്ഷണ പ്രേമികളുടെ ശ്രദ്ധയിലേക്ക്. നിങ്ങള്‍ക്ക് ഇതുസംബന്ധിച്ച എല്ലാ അറിവും തരുന്ന ചില മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്. ഭക്ഷണപ്രേമികള്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.

യംലി(Ymmly)

പുതിയ പാചകരീതികള്‍ ഉള്‍ക്കൊള്ളുന്നതാണ് യംലി എന്ന റെസിപി ആപ്ലിക്കേഷന്‍. മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത റെസിപികള്‍ ചിത്രങ്ങള്‍ സഹിതം ഈ ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിരിക്കുന്നു. വീട്ടിലുള്ള സാധനങ്ങള്‍ക്ക് അനുസരിച്ച് റെസിപി പരിഷ്‌കരിക്കുകയുമാകാം.

ടേസ്റ്റ്‌മേഡ്(Tastemade)

യാത്ര കൂടി ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികള്‍ക്കുള്ളതാണ് ഈ ആപ്ലിക്കേഷന്‍. മികച്ച ഭക്ഷണം ലഭിക്കുന്ന ലോകത്തെ 22 പ്രധാന സിറ്റികളിലെ ഭക്ഷണകേന്ദ്രങ്ങള്‍ സംബന്ധിച്ച് ടേസ്റ്റ്‌മേഡ് നിങ്ങള്‍ക്ക് അറിവു നല്‍കും. മാത്രമല്ല ആ സ്ഥലങ്ങളിലെ വീഡിയോയുംഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സ്ഥലങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

വൈന്‍ ഗ്ലാസ് (Wine Glass)

ഒരു പാര്‍ട്ടിയിലോ ചടങ്ങിലോ വച്ച് വൈന്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വൈനിനെ കുറിച്ച് അറിയില്ലെന്ന ചളിപ്പ് മാറ്റാം. നല്ല വൈനുകളെ കുറിച്ച് വിവരം നല്‍കും വൈന്‍ ഗ്ലാസ് ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷനില്‍ മെനുവിന്റെ ചിത്രം എടുത്താല്‍ മാത്രം മതി, മികച്ച വൈന്‍-ഫുഡ് കോംപിനേഷന്‍ ഏതാണെന്ന് പറഞ്ഞു തരും.

കിച്ചണ്‍ പ്ലേറ്റര്‍ (KitchenPlatter)

പാചകം ഇഷ്ടപ്പെടുകയും പാചകത്തിലെ തന്റെ കഴിവു പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ഈ ആപ്ലിക്കേഷന്‍. റെസിപികളും വീഡിയോകളും മാത്രമല്ല, കുക്കിംഗ് ടിപ്പുകളും ഉള്‍പ്പെടുന്നതാണ് കിച്ചണ്‍ പ്ലേറ്റര്‍ ആപ്ലിക്കേഷന്‍. അതും ഇന്ത്യയിലെ അതിപ്രശസ്ത ഷെഫുകള്‍ നല്‍കുന്ന ടിപ്പുകളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്‍ഗ്രീഡിയന്റ്‌സ്, ടൈറ്റില്‍, പാചകരീതി എന്നിവ ഉപയോഗിച്ച് റെസിപികള്‍ക്കായി തെരച്ചില്‍ നടത്താം. സ്വന്തം റെസിപികള്‍ കൂട്ടിച്ചേര്‍ക്കുകയും ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുകയുമാകാം.

വിവിനോ (Vivino)

വൈനുകളെ കുറിച്ചുള്ള ഗവേഷണത്തിനും ഉപയോഗിച്ചവരുടെ അനുഭവവും ഉള്‍ക്കൊള്ളുന്നതാണ് വിവിനോ ആപ്ലിക്കേഷന്‍. വൈനുകള്‍ ലഭിക്കുന്ന അടുത്ത സ്ഥലങ്ങള്‍, വില എന്നിവ സംബന്ധിച്ച് വിവരം നല്‍കുകയും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും നല്‍കുന്നു.

ഫുഡുകേറ്റ് (Fooducate)

ആരോഗ്യകരമായ ഭക്ഷണമാണോ തെരഞ്ഞെടുത്തിട്ടുള്ളത് എന്നറിയാന്‍, ആ ഭക്ഷ്യഇനത്തിന്റെ ചിത്രം ഫോണിലെ കാമറയില്‍ സ്‌കാന്‍ ചെയ്താല്‍ മതി. ഫുഡുകേറ്റ് എന്ന ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍. ഭക്ഷണങ്ങളുടെ പോഷക സമ്പുഷ്ടതയെ കുറിച്ച് വിവരം നല്‍കുകയും ആരോഗ്യകരമായ ആള്‍ട്ടര്‍നേറ്റീവുകള്‍ പറഞ്ഞു തരുകയും ചെയ്യും ഫുഡുകേറ്റ് ആപ്ലിക്കേഷന്‍.

എപിക്യൂരിയസ് (Epicurious)

അടുക്കളയില്‍ മികച്ചവരാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എപിക്യൂരിയസ് എന്ന ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും. പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന വിഭവത്തിന് ആവശ്യമായ മെനു പ്ലാന്‍ ചെയ്യാന്‍ ആപ് സഹായിക്കും. പോഷകാംശം കുറഞ്ഞ ആഹാരമായാലും ഡെസേര്‍ട്ട് ആയാലും അതല്ലെങ്കില്‍ ആരോഗ്യകരമായ മറ്റേതെങ്കിലും ഭക്ഷണമായാലും അതിനു വേണ്ട ആയിരക്കണക്കിന് റെസിപികള്‍ ആപില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എളുപ്പത്തില്‍ പാകം ചെയ്യാവുന്നതും അല്‍പം കഷ്ടപ്പെട്ട് പാകം ചെയ്യാവുന്നതുമായ റെസിപികള്‍ ഇതിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News