കുമ്മനം രാജശേഖരനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി; ക്ഷേത്രപരിസരത്തുനിന്ന് അന്യമതസ്ഥരെ ഒഴിവാക്കണമെന്ന പ്രസ്താവന തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനം

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരായവര്‍ നടത്തുന്ന കച്ചവടം ഒഴിപ്പിക്കാന്‍ അതതു ക്ഷേത്രക്കമ്മിറ്റികള്‍ക്കു തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്കിലാണ് കുമ്മനത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ പിണറായി പ്രതികരിച്ചത്.

ശബരിമലയില്‍ പോകുന്നവര്‍ എരുമേലിയില്‍ വാവര്‍ പളളി സന്ദര്‍ശിക്കുന്നതടക്കമുള്ള കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ആര്‍ എസ് എസ് ശ്രമം. പ്രസിദ്ധമായ ആരാധനാലയങ്ങളുടെ പരിസരത്ത് ജാതിമത ഭേദമില്ലാതെ ജനങ്ങള്‍ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന നാടാണ് കേരളം. ആരാധനാലയങ്ങള്‍ക്ക് പുറത്ത് കച്ചവടം നടത്തി ജീവിക്കുന്നവരെ മതം തിരിച്ച് വിലക്കണം എന്ന് ഏതു വര്‍ഗീയ വാദി പറഞ്ഞാലും അംഗീകരിക്കാനാവില്ല. അത് മനുഷ്യന്റെ മൗലികാവകാശത്തിനു നേരെ ഉള്ള വെല്ലുവിളിയാണെന്നും പോസ്റ്റില്‍ പിണറായി പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ അതാതിടത്തെ ക്ഷേത്രകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന ബിജെപി സംസ്ഥ…

Posted by Pinarayi Vijayan on Saturday, December 19, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News