10 രൂപ കൊടുത്താല്‍ 20 ലീറ്റര്‍ കുടിവെള്ളം തരുന്ന വാട്ടര്‍ എടിഎം

മുംബൈ: കുടിവെള്ളം കിട്ടാക്കനിയായ നവി മുംബൈയിലെ റായ്ഗഡ് ജില്ലയിലെ ഒരു ചെറുഗ്രാമവാസികള്‍ ഇനി രാഷ്ട്രീയക്കാരുടെ സേവനമോ സര്‍ക്കാരിനെയോ കാത്തുനില്‍ക്കില്ല. 10 രൂപ കൊടുത്താല്‍ വെള്ളം തരുന്ന വാട്ടര്‍ എടിഎം ഗ്രാമത്തില്‍ സ്ഥാപിച്ചു. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ഗ്രാമവാസികള്‍ തന്നെയാണ് ഇതിന് മുന്‍കയ്യെടുത്തത്. റായ്ഗഡില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ ഒരു ഹൈടെക് സംരംഭം നടപ്പാക്കുന്നത്. കുടിവെള്ളം എത്തിച്ചു തരാന്‍ കാലങ്ങളായി രാഷ്ട്രീയക്കാരോടും പഞ്ചായത്തിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടും നടക്കാതെ വന്നതോടെയാണ് ഗ്രാമവാസികള്‍ തന്നെ ഇതിന് മുന്‍കയ്യെടുത്തത്.

400 ഇലക്ട്രോമാഗ്നറ്റിക് എടിഡബ്ല്യു കാര്‍ഡുകളും ഗ്രാമത്തില്‍ ഒന്നാകെ വിതരണം ചെയ്തിട്ടുണ്ട്. സാധാരണ എടിഎം കാര്‍ഡുകള്‍ പോലെ തന്നെ സൈ്വപ് ചെയ്യുന്നതാണ് ഈ കാര്‍ഡുകളും. 10 രൂപയ്ക്ക് 20 ലീറ്റര്‍ വെള്ളം ലഭിക്കും.
സര്‍ക്കാര്‍ പൈപ്പ് വെള്ളം നല്‍കുന്നുണ്ടെങ്കിലും മലിനജനമായതിനാല്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹേന്ദ്രാ താക്കൂര്‍ എന്നയാളാണ് വാട്ടര്‍ എടിഎം സ്ഥാപിച്ചത്. ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ് ഇദ്ദേഹം. കുടിവെള്ളത്തിന്റെ പ്രശ്‌നം എല്ലാവരും അനുഭവിക്കുന്നത് ആയതു കൊണ്ടാണ് ഇത്തരമൊരു സംരംഭം എന്ന് മഹേന്ദ്ര ഥാക്കൂര്‍ പറഞ്ഞു.

10 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് കമ്പനി സ്ഥാപിച്ചത്. 10 രൂപയാണ് 20 ലീറ്റര്‍ വെള്ളത്തിന് ഈടാക്കുകയെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കാര്‍ഡുകള്‍ ഗ്രാമത്തില്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പോരാത്തതിന് ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കമ്പനി ഗ്രാമപഞ്ചായത്തിന് മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയും ചെയ്യും. മറ്റു ഗ്രാമപഞ്ചായത്തുകളിലേക്കും എടിഡബ്ല്യു പദ്ധതി വ്യാപിപ്പിക്കാന്‍ മാസ്‌കോട് വാട്ടര്‍ സൊല്യൂഷന്‍സ് എന്ന ഈ കമ്പനി ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News