മെലിഞ്ഞ ശരീരപ്രകൃതി മൂലം വിഷമിക്കുന്നവര്‍ക്ക് ശരീരപുഷ്ടിയുണ്ടാകാന്‍ ചില നാട്ടുമരുന്നുകള്‍

മെലിഞ്ഞ ശരീരപ്രകൃതി പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. പുഷ്ടിയുള്ള ശരീരം ഉണ്ടാകാന്‍ വേണ്ടി പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുമുണ്ടാകും ചിലപ്പോള്‍. എങ്കില്‍ ഇനി ചില നാട്ടുമരുന്നുകള്‍ ഒന്നു പരീക്ഷിച്ചു നോക്കാം.

1. തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.

2. അത്തിപ്പഴം ഉണങ്ങിയത് 5 എണ്ണം നന്നായി ചവച്ചു തിന്നുക. തുടര്‍ന്ന് 200 മില്ലി ആട്ടിന്‍ പാലും കുടിക്കുക.

3. പരുത്തിക്കുരു 50 ഗ്രാം, അര മുറി തേങ്ങയുടെ ഒന്നാംപാല്‍, പനംചക്കര ആവശ്യത്തിന്. പരുത്തിക്കുരു കുതിര്‍ത്ത് അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം. ഇതിനോടു കൂടെ തേങ്ങാപാല്‍ ചേര്‍ത്തു തിളപ്പിച്ച് പനംചക്കര ചേര്‍ത്തു ദിവസവും കുടിക്കുക.

4. ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരത്തോടൊപ്പം കുട്ടികള്‍ക്ക് കൊടുത്താല്‍ കുട്ടികള്‍ തടി വയ്ക്കും.

സംഗതി ഇതൊക്കെയാണെങ്കിലും അമിതവണ്ണം ഉണ്ടാകാതെ കാത്തുസൂക്ഷിക്കണം. കാരണം, അമിതവണ്ണം അമിതവണ്ണം എല്ലായ്‌പ്പോഴും അസുഖങ്ങളെ ക്ഷണിച്ചു വരുത്തും. അതിനാല്‍, ചിട്ടയായ വ്യായാമം ഇല്ലെങ്കില്‍ കഴിക്കുന്നത് ദഹിക്കാന്‍ ബുദ്ധിമുട്ടാകുകയും ശരിരത്തില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് ഇടയാക്കും. അതിനാല്‍ ഉയരത്തിനും, പ്രായത്തിനും അനുസരിച്ചു മാത്രം വണ്ണം വയ്ക്കാന്‍ ശ്രദ്ധിക്കുക.

മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളികള്‍, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ വാങ്ങി കഴിക്കുന്നതും അമിത വണ്ണത്തിനു കാരണമാകുന്നുണ്ട്. തൈറോയ്ഡ്, ഡയബറ്റിക്, മറ്റു അസുഖങ്ങള്‍ മൂലവും ശരീരം മെലിഞ്ഞ് പോകുന്നവര്‍ ഈ പറഞ്ഞതൊക്കെ കഴിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറെ കണ്ടു ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

കുറിപ്പിന് കടപ്പാട്: വൈദ്യശാല ഫേസ്ബുക്ക് പേജ്

വൈദ്യശാല ഫേസ് ബുക്ക്‌ ഗ്രൂപ്പ്

https://www.facebook.com/groups/1474997479477758/

വൈദ്യശാല ഫേസ് ബുക്ക്‌ പേജ്
https://www.facebook.com/vaidhyasala/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News