ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെയൊരു കത്തില്ല; രമേശ് ചെന്നിത്തല കത്തയച്ചെന്ന വാദം തള്ളി മുകുള്‍ വാസ്‌നിക്

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ഇത്തരത്തില്‍വിവാദങ്ങള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും മുകുള്‍ വാസ്‌നിക് വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല അയച്ചെന്നു പറയുന്ന കത്തിന്റെ പേരില്‍ വാര്‍ത്തകള്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും അങ്ങനെ കത്തു കിട്ടിയെന്ന് എഐസിസി സ്ഥിരീകരിച്ചിട്ടില്ലെന്നും മുകുള്‍ വാസ്‌നിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ന്നതാണെന്നു കാട്ടി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തു നല്‍കിയതായി വാര്‍ത്ത പുറത്തുവന്നത്. കത്തിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News