പെട്രോള്‍ വില കുറയ്ക്കാനുള്ള കൈരളിയുടെ ആവശ്യം പരിഗണിച്ചുവരികയാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്; #ReducePetrolPricePM കാമ്പയിനു പിന്തുണയേറുന്നു

ദില്ലി: പെട്രോള്‍ വില കുറക്കണമെന്നാവശ്യപ്പെട്ട് കൈരളി – പീപ്പിള്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.ഇതു സംബന്ധിച്ച ക്യാംപെയിനിന് വന്‍ പിന്തുണയാണ് പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാത്ത നടപടിക്കെതിരെ കൈരളി – പീപ്പിള്‍ സംഘടിപ്പിച്ച ക്യാംപയിന് വന്‍ പിന്തുണയാണ് പൊതു ജനത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍നിന്നും ലഭിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കൈരളിപീപ്പിള്‍ നിവേദനം നല്‍കിയിരുന്നു.

PM-Nivedanam-1

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയെടുക്കുമ്പോള്‍ ബാരലിന്120 ഡോളര്‍ ആയിരുന്നു അസംസ്‌കൃത എണ്ണയുടെ വിലയെങ്കില്‍ ഈ കുറവ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കാത്തത് പരിശോധിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ എണ്ണയുടെ അടിസ്ഥാനവിലയേക്കാള്‍ നികുതി ചുമത്തി ജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിവേദനം പരാതി ആയി പരിഗണിക്കുന്നുവെന്നും ഇക്കാര്യം പരിഗണിക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News