മുഹമ്മദ് അസ്ഹറുദീന്‍ വീണ്ടും വിവാഹിതനായി; വധു ദീര്‍ഘകാല സുഹൃത്ത് ഷാനോന്‍ മാരി; അസ്ഹറിന്റെ മൂന്നാം വിവാഹം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ വീണ്ടും വിവാഹിതനായി. ദീര്‍ഘകാലമായി അസ്ഹറിന്റെ സുഹൃത്തായിരുന്ന ഷാനോന്‍ മാരിയെയാണ് മൂന്നാം വിവാഹത്തിലൂടെ അസ്ഹര്‍ ജീവിത പങ്കാളിയാക്കിയത്. മഹാരാഷ്ട്ര ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

asa1

2013-ല്‍ പാരിസില്‍ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നു. ഷാനോന്‍ സുഹൃത്താണെന്നായിരുന്നു അസ്ഹറിന്റെ വിശദീകരണം. ഇന്നലെയാണ് ഇരുവരും വിവാഹിതരായെന്ന വിവരം പുറത്തറിഞ്ഞത്. അസ്ഹര്‍ തന്റെ ഡ്രൈവറായിരുന്ന ജാന്‍ മുഹമ്മദിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായെത്തിയപ്പോള്‍ ഒപ്പം ബുര്‍ഖ ധരിച്ച് ഷാനോനുമുണ്ടായിരുന്നു. ഇവിടെവച്ചാണ് ഷാനോനെ തന്റെ ഭാര്യയാണെന്ന് അസ്ഹര്‍ പരിചയപ്പെടുത്തിയത്.

asa2

നൗറീനായിരുന്നു അസ്ഹറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ആസാദ്, അയാസുദീന്‍ എന്നീ രണ്ടു മക്കളുണ്ട്. വിവാഹത്തിന് ഒമ്പതാം വര്‍ഷം നൗറീനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ അസ്ഹര്‍ ബോളിവുഡ് നടിയും മോഡലുമായ സംഗീത ബിജ്‌ലാനിയായിരുന്നു രണ്ടാം ഭാര്യ. 1996-ലായിരുന്നു സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹം. 2010-ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. 2011-ല്‍ മകന്‍ അയാസുദീന്‍ റോഡപകടത്തില്‍ മരിച്ചു. പിന്നീടായിരുന്നു ഷാനോന്‍ മാരിയുമായുള്ള സൗഹൃദം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News