കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം; മാണിക്കു പകരം മന്ത്രിയില്ല

കോട്ടയം: കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം. കോട്ടയത്താണ് യോഗം ചേര്‍ന്നത്. കെ എം മാണിക്കു പകരം മന്ത്രിവേണ്ടെന്നും മന്ത്രിയുണ്ടെങ്കില്‍ അതു കെ എം മാണിയായാല്‍ മതിയെന്നും യോഗത്തില്‍ ധാരണയായി.

ബാര്‍ കോഴക്കേസില്‍ അന്വേഷണം നീട്ടരുതെന്നു കെ എം മാണി ആവശ്യപ്പെട്ടു. അന്വേഷണത്തെ പേടിക്കുന്നില്ല. പുതിയ മന്ത്രിയുണ്ടാകില്ലെന്നും മാണി യോഗശേഷം പറഞ്ഞു. അതേസമയം, യോഗത്തില്‍ പി ജെ ജോസഫ് വിഭാഗം നേതാക്കള്‍ സംസാരിച്ചില്ല. പി ടി ജോസ്, വിക്ടര്‍ ടി തോമസ്, കെ എ ദേവസ്യ എന്നിവരാണ് കോണ്‍ഗ്രസുമായുള്ള ബന്ധം കേരള കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News