നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജി പരിഗണിക്കുന്നത് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച്

ദില്ലി: ദില്ലി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിച്ചതിന് എതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ദില്ലി വനിതാ കമ്മീഷനാണ് സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ടത്. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സന്നദ്ധ സംഘടനയ്ക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് കുട്ടികുറ്റവാളിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രാത്രി തന്നെ പരിഗണിക്കണമെന്നായിരുന്നു ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാധി മാലിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആവശ്യം ഫയലില്‍ സ്വീകരിക്കാമെന്നും തിങ്കളാഴ്ച്ച വാദം കേള്‍ക്കാമെന്നും അറിയിച്ചു.

സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യുയു ലളിത് എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് വനിതാ കമ്മീഷന്റെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ വാദം കേള്‍ക്കും. നിലവില്‍ ദില്ലി ഹൈക്കോടതിയില്‍ സമാനമായ കേസില്‍ തുടര്‍വാദം നടക്കുകയാണ്. പ്രതിയുടെ മോചനം ദീര്‍ഘിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ അടുത്ത വര്‍ഷം മാര്‍ച്ച 12ന് ദില്ലി ഹൈക്കോടതി തുടര്‍വാദം നിശ്ചയിച്ചിരിക്കുകയാണ്. അതിനാല്‍ കേസ് സമയ ബന്ധിതമായി തീര്‍പ്പാക്കണം എന്ന നിര്‍ദേശം ആകും ദില്ലി ഹൈക്കോടതിക്ക് സുപ്രീം കോടതി നല്‍കുക. സുപ്രീംകോടതി ഉത്തരവ് വരുന്നത് പ്രതിയെ മോചിതനാക്കരുതെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്വാധി മാലിവാള്‍ ജുവനൈല്‍ ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രതിയെ രഹസ്യമായ സന്നദ്ധ സംഘടനയക്ക് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News