സ്ത്രീകളുടെ ശുദ്ധിപരിശോധിക്കാന്‍ യന്ത്രം; വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍; കുമ്മനം രാജശേഖരന്റെ അഭിപ്രായത്തില്‍ തെറ്റില്ലന്നും പ്രയാര്‍

പത്തനംതിട്ട: സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകളുടെ ശുദ്ധിപരിശോധിക്കാനുള്ള യന്ത്രമുണ്ടാകുമ്പോള്‍ താന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏല്‍പിക്കണമെന്ന കുമ്മനം രാജശേഖരന്റെ അഭിപ്രായത്തില്‍ തെറ്റില്ലന്നും പ്രയാര്‍ പറഞ്ഞു.

സ്ത്രീകളുടെ ശുദ്ധി പരിശോധിക്കാനുള്ള സ്‌കാനിംഗ് മെഷിന്‍ വരുന്ന കാലത്ത് അവരുടെ ശബരിമല പ്രവേശനത്തെ പറ്റി ചിന്തിക്കാമെന്നതായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന. ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു വിഷയത്തെ പ്രയാര്‍ വിശദീകരിച്ചത്. തന്റെ കാലത്ത് ഒരു കാരണവശാലും ആചാരങ്ങളും അനുഷ്ടാനങ്ങളും തെറ്റിച്ച് സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികളെ അമ്പലങ്ങളുടെ ഭരണം ഏല്‍പിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയെക്കുറിച്ച് ഇതായിരുന്നു പ്രതികരണം. വിശ്വാസികളായ ഒരുപാട് രാഷ്ട്രീയക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here