ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചു; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് വട്ടിയൂര്‍ക്കാവ് സ്വദേശി

ശബരിമല: ശബരിമല ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും തിരുവല്ല ഗ്രൂപ്പിലെ കഴകം ജീവനക്കാരനുമായ രാജഗോപാലിനെയാണ് ദേവസ്വം വിജിലന്‍സ് അറസ്റ്റുചെയ്തത്. ഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെയാണ് മോഷണം നടത്തിയത്. 9000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തെന്ന് വിജിലന്‍സ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here