മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; കൂടുതള്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍

ഇടുക്കി: ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു. ജലനിരപ്പ് 141.7 അടി പിന്നിട്ടു. ഇന്നലെ തുറന്ന നാലു ഷട്ടറുകള്‍ വഴി 1200 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയത്തുന്നത്.

പെരിയാര്‍ വനമേഖലയില്‍ മഴതുടരുന്നതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കൂടുതള്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വി.രതീശന്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here