ഒരു പ്രമുഖ നടന്‍ ഇടപെട്ട് മലയാള സിനിമയില്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന എന്ന ഭാവനയുടെ വെളിപ്പെടുത്തലില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് താരസംഘടനയായ അമ്മ. ഭാവന സംഘടനയ്ക്ക് രേഖാമൂലം പരാതി നല്‍കിയല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി മണിയന്‍പിള്ള രാജു വ്യക്തമാക്കിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രമുഖ നടന്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് ഭാവന സ്ഥികരീകരിച്ചത്. നടന്റെ ഇടപെടല്‍ കാരണം തന്റെ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഇത് അനുഗ്രഹമാവുകയാണ് ചെയ്തതെന്ന് ഭാവന ദേശീയ ദിനപത്രമായ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.
ഒരിക്കല്‍ ഒരു കൂട്ടുകാരിക്ക് വേണ്ടി അവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കാമെന്നേറ്റു. അവര്‍ കടന്നു പോകുന്ന അവസ്ഥകളിലൂടെ ഭാവിയില്‍ തനിക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. അവരോടൊപ്പം നിന്നത് കൊണ്ട് തന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായെന്നും ഭാവന പറയുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രൊജക്ടുകളും തനിക്ക് നഷ്ടപ്പെടുന്നതായി മനസിലായി. പക്ഷേ നഷ്ടപ്പെട്ട് പ്രൊജക്ടകളില്‍ പലതും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഒഴിവാക്കലുകള്‍ അനുഗ്രഹമായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post