എഫ്.സി ഗോവ സഹഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെന്നൈയിന്‍ എഫ്‌സി ക്യാപ്റ്റന്‍ എലാനോ ബ്ലൂമര്‍ അറസ്റ്റില്‍; മര്‍ദ്ദനം കിരീട നേട്ട ആഹ്ലാദപ്രകടത്തിനിടെ

മഡ്ഗാവ്: എഫ്.സി ഗോവയുടെ സഹഉടമ ദത്തരാജ് സാല്‍ഗോങ്കറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ക്യാപ്റ്റനും മാര്‍ക്വീ താരവുമായ എലാനോ ബ്ലൂമര്‍ അറസ്റ്റില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പതിപ്പിലെ കിരീട നേട്ടത്തിന്റെ ആഹ്ലാദപ്രകടത്തിനിടയിലാണ് എലാനോ ദത്തരാജിനെ മര്‍ദ്ദിച്ചത്.

മഡ്ഗാവ് പൊലീസ് ആണ് ബ്രസീലുകാരനായ എലാനോയെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 323, 341, 504 വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. താരത്ത പിന്നീട് ജാമ്യത്തില്‍ വിട്ടു.

മത്സര ശേഷം ഗോവന്‍ ടീമിനെ കളിയാക്കി എലാനോ അവര്‍ക്കരികില്‍ എത്തിയിരുന്നു. ടീമിനെ കളിയാക്കിയത് ചോദ്യം ചെയ്ത ദത്തരാജിനെ, എലാനോ മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് താരത്തെ ഗോവന്‍ ടീം ഒന്നടങ്കം വളഞ്ഞതും സംഘര്‍ഷത്തിനിടയാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അവാര്‍ഡ് വിതരണത്തിന് മുമ്പേ മടങ്ങിയിരുന്നു. ഗോവന്‍ ടീമും അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News