മുന്‍ കാമുകിയുടെ അശ്ലീലചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റില്‍

ചേര്‍ത്തല: ചേര്‍ത്തലയില്‍ യുവതിയുടെ അശ്ലീലദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. കോതമംഗലം കുമ്പംപള്ളി വീട്ടില്‍ അരുണ്‍ ശശി (27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണന്‍ (24) എന്നിവരെയാണ് ചേര്‍ത്തല ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുന്ന പെണ്‍കുട്ടിയുടെ കാമുകനായിരുന്നു അരുണ്‍. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയും അരുണും തമ്മില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് അരുണ്‍ സ്വാകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദീപക് ആണ് വാട്‌സ് അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വീഡിയോ പ്രചരിപ്പിചച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അശ്ലീലരംഗങ്ങള്‍ കൈമാറിയ ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്. ചേര്‍ത്തല മേഖലയിലുള്ള പല ഗ്രൂപ്പുകളിലും ഈ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here