വേക്കപ്പ് കൂട്ടായ്മയുടെ നാലാമത് സംഗമം അബുദാബിയില്‍ നടന്നു

കാസര്‍ഗോഡുകാരായ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വേക്കപ്പിന്റെ നാലാമത് സംഗമം അബുദാബിയില്‍ നടന്നു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരം നിര്‍ദ്ദേശിക്കാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂട്ടായ്മ തീരുമാനിച്ചു. കാസര്‍ഗോഡ് സ്വദേശികളായ പ്രവാസികളുള്ള എല്ലാ പ്രദേശങ്ങളിലും വേക്കപ്പിന്റെ സന്ദേശം എത്തിക്കാന്‍ തങ്ങള്‍ പ്രതിഞ്ജാബദ്ധരാണന്ന് കൂട്ടായ്മ വ്യക്തമാക്കി.

വേക്കപ്പിനെ കുറിച്ച് സാദിഖ് ഉദുമ പടിഞ്ഞാര്‍ തയാറാക്കിയ മിനി ഡോക്യുമെന്ററിയും റഹ്മാന്‍ തായലങ്ങാടി, യഹ്യ തളങ്കര, മുജീബ് അഹമ്മദ് തുടങ്ങിയവരുടെ ഓഡിയോ സന്ദേശങ്ങളും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ അസീസ് അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. വേക്കപ്പ് ചെയര്‍മാന്‍ അസീസ് കോപ്പ അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര വേക്കപ്പിനെ കുറിച്ചും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു. വേക്കപ്പിനെ പ്രവാസികളിലേക്ക് എത്തിക്കുന്നതില്‍ മികവ് പുലര്‍ത്തിയ പ്രമോട്ടര്‍മാര്‍ക്കുള്ള പ്രശംസാപത്രം ചെയര്‍മാന്‍ അസീസ് കോപ്പ വിതരണം ചെയ്തു
ജിജോ നെടുപ്പറമ്പില്‍, റഫീഖ് വാടല്‍, അബ്ദുല്ല ആലൂര്‍, അഷ്്‌റഫ് യേനപ്പോയ, ഉമ്മര്‍പാണലം സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News