ദയാബായിയെ അപമാനിച്ചു വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍; നടപടി വടക്കഞ്ചേരി ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ

തിരുവനന്തപുരം: ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ യാത്രക്കിടെ അപമാനിക്കുകയും സഭ്യേതരമല്ലാതെ പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍. വടക്കഞ്ചേരി ഡിപ്പോയിലെ ഷൈന്‍, യൂസഫ് എന്നിവര്‍ക്കെതിരേയാണ് നടപടി. ദയാബായിയെ ഇറക്കിവിട്ട ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ഇവര്‍.

ശനിയാഴ്ച രാത്രിയാണ് തൃശൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ആലുവയിലെ മറ്റൊരു പരിപാടിക്കായി പോവുകയായിരുന്ന ദയാബായിയെ ആലുവ ബൈപാസ് ജംഗ്ഷനു സമീപം ബസില്‍നിന്ന് ഇറക്കിവിട്ടത്. പാലക്കാട് നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്നു ബസ്. ആലുവ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ടിയിരുന്ന ദയാബായിയെ അപമാനിച്ചും മോശം പദപ്രയോഗം നടത്തിയും ഇറക്കിവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News