ഐഫോണ്‍ 5 എസിന് പിന്നാലെ 6, 6 എസ് മോഡലുകള്‍ക്കും വില കുറച്ചു; പതിനായിരം രൂപയുടെ വിലക്കുറവ്

ദില്ലി: ഐഫോണ്‍ 5 എസിനു പിന്നാലെ പുതിയ മോഡലുകളാണ് 6, 6 എസ് മോഡലുകള്‍ക്കും ഇന്ത്യയില്‍ ആപ്പിള്‍ വില കുറച്ചു. പതിനായിരം രൂപവരെയാണ് ഓരോ മോഡലിനും കുറയുക. പതിനാറു ശതമാനമാണ് വില കുറച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് 5 എസ് മോഡലിന്റെ വില കുറച്ചത്. ഇതോടെ ഈമോഡലിന് വില സെപ്റ്റംബറിലുണ്ടായിരുന്നതിന്റെ പകുതിയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമാണ് വില കുറയ്ക്കുന്നത്.

രണ്ടു മാസം മുമ്പാണ് ഇരു മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തിയത്. 62000 മുതല്‍ 92000 രൂപ വരെയായിരുന്നു ഇവയുടെ വില. അമേരിക്ക, ഗള്‍ഫ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ 14000 മുതല്‍ 16000 രൂപ വരെ അധികം നല്‍കണമായിരുന്നു ഇന്ത്യയില്‍ ഇവയ്ക്ക്. വില കുറച്ചതോടെ ഇരു മോഡലുകളും വിദേശത്തു ലഭിക്കുന്ന അതേ വിലയ്ക്ക് ഇന്ത്യയിലും ലഭിക്കുമെന്ന നിലയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News