വന്‍കിട ആശുപത്രികളിലെ ചൂഷണം അവസാനിപ്പിക്കണമെന്ന് ഇന്നസെന്റ് ലോക്‌സഭയില്‍; പാവപ്പെട്ടവര്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; മറ്റുള്ളവര്‍ എന്ത് കഴിക്കുന്നുവെന്ന് പരിശോധിക്കലല്ല ജനപ്രതിനിധികളുടെ പണി

ദില്ലി: ഡോക്ടര്‍മാരും മരുന്ന് കമ്പനികളും ചേര്‍ന്ന് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്നുവെന്ന് ഇന്നസെന്റ് എംപി ലോക്‌സഭയില്‍. രോഗികളെ വന്‍കിട ആശുപത്രികള്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പാവപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു. മലയാളത്തിലാണ് ഇന്നസെന്റ് സഭയില്‍ സംസാരിച്ചത്.

വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നുകള്‍ക്ക് ഗുണമേന്‍മയുണ്ടോയെന്ന് പരിശോധിക്കണം. വിദേശകുത്തകള്‍ ഉപേക്ഷിച്ച മരുന്നാണോ രാജ്യത്തേക്ക് കൊണ്ടുവരുന്നതെന്ന് പരിശോധിക്കണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു.

മറ്റുള്ളവന്റെ അടുക്കള നിരങ്ങി, അവിടെ എന്ത് പാകം ചെയ്യുന്നുവെന്നും അവന്‍ എന്ത് കഴിക്കുന്നുവെന്നും നോക്കുന്നതല്ല ജനപ്രതിനിധികളായ നമ്മുടെ ഉത്തരവാദിത്തം. അതിലും വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ജനങ്ങള്‍ നമ്മളെ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നതെന്നും ഇന്നസെന്റ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News