പൊലീസുകാര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി; പ്രതിമാസം 900 രൂപ നല്‍കണമെന്ന് നിര്‍ദ്ദേശം; വിരമിക്കുമ്പോള്‍ കിട്ടുന്നത് 20,000 രൂപ മാത്രം

തിരുവനന്തപുരം: പൊലീസുകാരെ നിര്‍ബന്ധിതമായി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുന്നു. ഓരോ പൊലീസുകാരനും 900 രൂപവീതം പ്രതിമാസം പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിമാര്‍ സേനാഗംങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പദ്ധതി പ്രകാരം 55 വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ലഭിക്കുക 20,000 രൂപ മാത്രം. 50 രൂപ പ്രീമിയത്തില്‍ സര്‍ക്കാര്‍ തന്നെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുമ്പോഴാണ് പോലീസ് ഹൗസിംഗ് സൊസൈറ്റിക്ക് കോടികള്‍ സംമ്പാദിക്കാന്‍ പൊലീസുകാരുടെ പോക്കറ്റ് അടിക്കുന്നത്.

സംസ്ഥാനത്തെ പൊലീസുകാരെ നിര്‍ബന്ധിതമായിട്ടാണ് കളറ്റീവ് പോസ്തുമസ് എയ്ഡ് സ്‌കീം ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുന്നത്. ഒരു പൊലീസുകാരന്‍ ഇതിനായി 900 രൂപ പ്രതിമാസം കേരളാ പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിത്തെ ഏല്‍പ്പിക്കണം. 20 മാസം 900 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 55 വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 20,000 രൂപ ആണ് ലഭിക്കുക. അതായത് വര്‍ഷങ്ങളോളം പദ്ധതിയില്‍ തുക നിക്ഷേപിച്ചാല്‍ പോലും പലിശയായി ലഭിക്കുക 2000 രൂപ മാത്രമെന്ന് സാരം. മരണപ്പെട്ടാല്‍ അഞ്ചു ലക്ഷം രൂപ ധനസഹായമായി വീട്ടുകാര്‍ക്ക് ലഭിക്കും. സംസ്ഥാന പൊലീസ് സേനയിലെ 56,000 അംഗങ്ങളുടെ ആദ്യ ഗഡു ആയ 900 രൂപ ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഇടാക്കി കഴിഞ്ഞു. ഈ പിരിവ് വഴി 100 കോടി 80 ലക്ഷം രൂപയാണ് ഹൗസിംഗ് സൊസൈറ്റിക്ക് ലഭിക്കുക.

പൊലീസുകാര്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കാത്ത ഈ പദ്ധതിക്കായി നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ പൊലീസുകാര്‍ക്കായി ഡിപ്പാര്‍ട്ട്‌മെന്റ്് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷൂഷറന്‍സ് പദ്ധതിയില്‍ 50 രൂപമാത്രമാണ് ഇടാക്കുന്നത്. ഈ പദ്ധതി പ്രകാരം അപകട ഇന്‍ഷൂറന്‍സ് പരിധി 9 ലക്ഷം ആണ്. ചെറിയ തുക പ്രീമിയം അടക്കുന്ന ഈ പദ്ധതിയില്‍ ഭൂരിഭാഗവും സംതൃപ്തരാണെന്നിരിക്കെ പിരിവ് ഹൗസിംഗ് സൊസൈറ്റിക്ക് വേണ്ടിയാണെന്നാണ് ആക്ഷേപമാണ് ഉയരുന്നത്. ശമ്പള കമ്മീഷന്റെ ശുപാര്‍ശയിലൂടെ ഏല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് ധൃതി പിടിച്ച് പൊലീസുകാര്‍ക്കായി വേണ്ടി മാത്രം പുതിയ പദ്ധതി നടപ്പിലാകുന്നത് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ സഹായിക്കാന്‍ ആണെന്ന ആരോപണം ആണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News