കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു; അപകടം പറമ്പില്‍ പണിയെടുക്കുന്നതിനിടെ

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍എസ്എസ് ശക്തികേന്ദ്രത്തില്‍ പറമ്പില്‍ പണിയെടുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുതിയാണ്ടി സ്വദേശി സജീവനാണ് മരിച്ചത്. ധര്‍മ്മടം വട്ടക്കല്ലിലാണ് സ്‌ഫോടനം ഉണ്ടായത്. പുരയിടത്തില്‍ കുഴിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു സജീവന്‍. ഇതിനിടെ ബോംബ് പൊട്ടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here