നിയമങ്ങള്‍ മാറാന്‍ എത്ര നിര്‍ഭയമാര്‍ ഉണ്ടാകണമെന്ന് ചോദിച്ച് ജ്യോതിസിംഗിന്റെ മാതാപിതാക്കള്‍; നിയമം മാറും വരെ പോരാട്ടം തുടരും

ദില്ലി: ഇന്ത്യയിലെ നിയമങ്ങള്‍ മാറാന്‍ ഇനി എത്ര നിര്‍ഭയമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നെന്നു ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ജ്യോതിസിംഗ് പാണ്ഡേയുടെ മാതാപിതാക്കള്‍. കൗമാരപ്രതിയുടെ മോചനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇന്ത്യയിലെ വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും ജ്യോതിയുടെ പിതാവ് ബദ്രി സിംഗ് പാണ്ഡേയും മാതാവ് ആശാദേവിയും പറഞ്ഞു.

ജനങ്ങളുടെ ആശങ്കകള്‍ കോടതി പരിഗണിച്ചില്ല. നിര്‍ഭയയ്ക്കു നീതി ലഭിക്കാന്‍ മാത്രമല്ല, രാജ്യത്തെ ഓരോ പെണ്‍കുട്ടിയെയും സുരക്ഷിതമല്ലാതാക്കുന്ന നിയമത്തിനെതിരെയാണ് പോരാട്ടം. നിയമം മാറുന്നതു വരെ നിയമപ്പോരാട്ടം തുടരുമെന്നും ആശാദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News