കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 10 മികച്ച 4ജി സ്മാര്‍ട്‌ഫോണുകള്‍

ഈവര്‍ഷം മുതലാണ് സ്മാര്‍ട്‌ഫോണുകളില്‍ 4ജി സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ന് ഒരു സ്മാര്‍ട്‌ഫോണില്‍ അവശ്യം വേണ്ട ഫീച്ചറും 4ജി തന്നെ. രാജ്യത്തെ മിക്ക സേവനദാതാക്കളും അതിവേഗ ഇന്റര്‍നെറ്റായ 4ജിയിലേക്ക് ചുവടുമാറുകയാണ്. നിരവധി 4ജി ഫോണുകള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 10 മികച്ച 4ജി സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം.

ഇസഡ്ടിഇ ബ്ലേഡ് ക്യു ലക്‌സ്


ഇന്ന് രാജ്യത്ത് ലഭ്യമായതില്‍ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്‌ഫോണാണ് ഇസഡ്ടിഇയുടെ ബ്ലേഡ് ക്യു ലക്‌സ് 4ജി ഫോണ്‍. വെറും 4,299 രൂപ മാത്രമാണ് ഫോണിന്റെ വില. 4.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുള്ള ഫോണില്‍ 1.3 ജിഗാഹെഡ്‌സ് മീഡിയാടെക് MTK6732M ക്വാഡ് കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് ഫോണിന്റെ സ്‌റ്റോറേജ് സവിശേഷതകള്‍.

എല്‍ഇഡി ഫ് ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയും ഉണ്ട്. ആന്‍ഡ്രോയ്ഡിന്റെ 4.4.2 കിറ്റ്കാറ്റ് വേര്‍ഷനാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം ഫോണാണ് ബ്ലേഡ് ക്യുലക്‌സ്.

സൈ്വപ് എലൈറ്റ് 2


മുകളില്‍ പറഞ്ഞ ഇസഡ്ടിഇയുടെ അതേ കോണ്‍ഫിഗറേഷനില്‍ എത്തുന്ന ഫോണാണ് സൈ്വപ് എലൈറ്റ് 2. 4.5 ഇഞ്ച് ഡിസ്‌പ്ലേ, 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍, 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് വേര്‍ഷനാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 8 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. എന്നാല്‍, വില ബ്ലേഡിനേക്കാള്‍ അല്‍പം കൂടും. 4,545 രൂപ.

ഫികോം ക്ലൂ 630


ഇസഡ്ടിഇയേക്കാള്‍ അല്‍പം കൂടി വലിയ സ്‌ക്രീനാണ് ഫികോം ക്ലൂവിന്. 5 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫികോം ക്ലൂ 630 എത്തുന്നത്. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.0 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.1 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 64 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. പിന്‍കാമറ 5 മെഗാപിക്‌സലും ഫ്രണ്ട് കാമറ 2 മെഗാപിക്‌സലുമാണ്. 4,890 രൂപയാണ് വില,.

ലെനോവോ A2010


ചൈനീസ് വമ്പന്‍മാരായ ലെനോവോ പുറത്തിറക്കിയ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്‌ഫോണാണ് A2010. ആന്‍ഡ്രോയ്ഡിന്റെ 5.1 വേര്‍ഷനാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 1 ജിഗാഹെഡ്‌സ് മീഡിയാടെക് MT6735M ക്വാഡ്‌കോര്‍ പ്രോസസര്‍ കരുത്ത് പകരുന്നു. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. എല്‍ഇഡി ഫ് ളാഷോടു കൂടിയ 5 മെഗാപിക്‌സല്‍ പിന്‍കാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ എന്നിവയും എ 2010 ന്റെ സവിശേഷതയാണ്. 4,999 രൂപയാണ് വില.

ഫികോം എനര്‍ജി 653


എച്ച്ഡി ഡിസ്‌പ്ലേയില്‍ ഫികോം പുറത്തിറക്കിയ ആദ്യ സ്മാര്‍ട്‌ഫോണാണ് എനര്‍ജി 653. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.1 ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 1.1 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍ കരുത്തു പകരുന്നു. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 64 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. 4,999 രൂപയാണ് വില.

ഇന്‍ഫോകസ് M370


അമേരിക്കന്‍ കമ്പനിയായ ഇന്‍ഫോക്കസിന്റെ M370 5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ ഉള്ള ഫോണാണ്. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.1 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.1 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍ കരുത്തു പകരുന്നു. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 64 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് സ്‌റ്റോറേജ് സവിശേഷതകള്‍. എല്‍ഇഡി ഫ് ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ പിന്‍കാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ എന്നിവയുമുണ്ട്. 5,299 രൂപയാണ് ഫോണിന്റെ വില.

പാനസോണിക് T45

അറിയപ്പെടുന്ന ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ പാനസോണികിന്റെ 4ജി സ്മാര്‍ട്‌ഫോണാണ് T45. 4.5 ഇഞ്ചാണ് ഡിസ്‌പ്ലേ. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.1 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1 ജിഗാഹെഡ്‌സ് മീഡിയാടെക് MT6735M ക്വാഡ്‌കോര്‍ പ്രോസസര്‍ കരുത്ത് പകരുന്നു. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എസ്ഡി സ്ലോട്ട് എന്നിവയുമുണ്ട്. 5 മെഗാപിക്‌സല്‍ പിന്‍കാമറയുള്ള ഫോണിന് ഫ്രണ്ട് കാമറ വിജിഎ ആണ്. 5,365 രൂപയാണ് വില.

ഇന്‍ഫോകസ് M2


ഇന്‍ഫോക്കസിന്റെ മറ്റൊരു 4ജി സ്മാര്‍ട്‌ഫോണാണ് M2. 4.2 ഇഞ്ച് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസര്‍ കരുത്തു പകരുന്നു. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 64 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് സവിശേഷതകള്‍. ഡ്യുവല്‍ സിം ഫോണാണ്. പിന്‍കാമറയും ഫ്രണ്ട് കാമറയും 8 മെഗാപിക്‌സലാണെന്നതാണ് മറ്റൊരു സവിശേഷത. 5,499 രൂപയാണ് വില.

ഷവോമി റെഡ്മി 2


ചൈനീസ് വമ്പന്‍മാരായ ഷവോമിയുടെ മുന്‍നിര ഫോണുകളില്‍ ഒന്നാണ് റെഡ്മി 2. 4.7 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് ഒഎസ്, ഷവോമിയുടെ സ്വന്തം MIUI സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്നു. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസറാണ് കരുത്തു പകരുന്നത്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 64 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണ് സ്‌റ്റോറേജ് സവിശേഷതകള്‍. 5,999 രൂപയാണ് വില.

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് 4ജി


ഇന്ത്യന്‍ നിര്‍മിത മൈക്രോമാക്‌സിന്റെ 4ജി ഫോണാണ് കാന്‍വാസ് ബ്ലേസ്. 4.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.1 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍ കരുത്തു പകരുന്നു. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.1 ഒസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജും 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടും ഉള്ള ഫോണിന് 5,999 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News