എന്റെ പേരില്‍ മേനോന്‍ വേണ്ട; പാര്‍വതി എന്നു മാത്രം വിളിക്കൂ; ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് നടി

കോഴിക്കോട്: ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതി. തന്റെ പേരിനോടു കൂടെ മേനോന്‍ ചേര്‍ത്ത് ഇനിയും വിളിക്കരുത്. പാര്‍വതി എന്നു മാത്രം വിളിക്കപ്പെടാനാണ് തനിക്ക് ആഗ്രഹം. കഴിഞ്ഞ പത്തുവര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെട്ടത്. പാര്‍വതി എന്നാണ് തന്റെ പേര്. എന്നാല്‍ പലരും പാര്‍വതി മേനോന്‍ എന്നാണ് വിളിക്കുന്നത്. ജാതിപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍വതി പറഞ്ഞു.

ഇക്കാര്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും മനസ്സിലാക്കണം. ഇവരുടെയെല്ലാം സഹായം ഇക്കാര്യത്തില്‍ തനിക്ക് വേണമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതി. മൊയ്തീനുശേഷം ദുല്‍ഖര്‍ നായകനായ ചാര്‍ലി എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് പാര്‍വതിയാണ്. ചിത്രം 24ന് തിയ്യേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News