നാഗ്പൂര്‍ പിച്ചിന് താക്കീതുമായി ഐസിസി; നടപടി സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിന്

ദുബായ്: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ് ഐസിസി താക്കീത് ചെയ്തത്. മാച്ച് റഫറി ജെഫ് ക്രോവിന്റെ നിരീക്ഷണങ്ങള്‍ ഐസിസി ശരിവച്ചു. മോശം പിച്ചാണ് നാഗ്പൂരില്‍ ഒരുക്കിയതെന്ന് ജെഫ് ക്രോവ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് ഐസിസി രിച്ച് മോണിറ്ററിംഗ് പ്രോസസ് പിച്ച് പരിശോധിച്ച ശേഷമാണ് താക്കീത് നല്‍കിയത്. പിച്ചിനായി ഒരുക്കിയ വിസിഎ സര്‍ഫേസ് ബാറ്റും ബോളും തമ്മിലുള്ള മത്സരത്തിന് ചേര്‍ന്നതല്ലെന്ന് ഐസിസി വിലയിരുത്തി. മൂന്നു ദിവസം കൊണ്ട് അവസാനിച്ച നാഗ്പൂര്‍ ടെസ്റ്റില്‍ ആകെയുള്ള 40 വിക്കറ്റുകളില്‍ 33 എണ്ണവും നേടിയത് സ്പിന്നര്‍മാരായിരുന്നു.
ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡീസും ചീഫ് മാച്ച് റഫറി രഞ്ജന്‍ മദുഗലെയും ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തിയത്.

നാഗ്പൂര്‍ ടെസ്റ്റില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മൂന്നു ദിവസം കൊണ്ട് ഇരുടീമുകളുടെയും നാല് ഇന്നിംഗ്‌സുകളും അവസാനിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 79 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സ് 185 റണ്‍സിനും അവസാനിച്ചിരുന്നു. പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നേരെ ബാറ്റ്‌സ്മാന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടംതിരിയുകയായിരുന്നു. മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാന് പോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായിരുന്നില്ല. ടെസ്റ്റിനിടെ തന്നെ നിരവധി മുന്‍ താരങ്ങള്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News