അമിതവണ്ണം, മുഖക്കുരു, രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം; വിവാഹമോചനത്തിലേക്ക് നയിക്കുന്ന ചില വിചിത്ര കാരണങ്ങള്‍

അടുത്തിടെ നോയിഡയില്‍ സംഭവിച്ച ഒരു കാര്യമാണ്. ഭര്‍ത്താവിനെതിരെ ഭാര്യ ഒരു പരാതി നല്‍കി. ഭാര്യയുടെ തൊലിനിറം കൂടുതല്‍ കറുത്തതാണെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനം ഇ-മെയിലിലൂടെ നടത്തി എന്നു ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയത്. നിറം കറുപ്പായതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ ആദ്യനാള്‍ മുതല്‍ ഭര്‍ത്താവ് തന്നെ അപമാനിക്കാറുണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇതാണ് ഇന്നത്തെ വിവാഹമോചനങ്ങളുടെ കാരണങ്ങളില്‍ ഒന്ന്. ഇത്തരത്തില്‍ വിചിത്രമായി തോന്നിയേക്കാവുന്ന പല കാരണങ്ങളുടെ പേരിലും വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്. മുഖക്കുരു, അമിതവണ്ണം തുടങ്ങി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം വരെ വിവാഹമോചനത്തിന് കാരണമാകുന്നുണ്ടെന്നതാണ് വിചിത്രമായ വസ്തുത.

ഭാര്യക്ക് പ്രിയം കെജ്‌രിവാളിനെ, ഭര്‍ത്താവിന് മോദിയെ

ദേശീയ രാഷ്ട്രീയം അല്‍പം സീരിയസായി എടുക്കുന്ന ദമ്പതികള്‍, രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസം ഉള്ളവരാണെങ്കില്‍ വിവാഹ മോചനം നടന്നേക്കാമെന്നാണ് ചില അഭിഭാഷകര്‍ പറയുന്നത്. ഗാസിയാബാദില്‍ വിവാഹമോചന കേസുകള്‍ എടുക്കുന്ന അഭിഭാഷകനായ നരേഷ് കുമാര്‍ പറയുന്നത് കേള്‍ക്കുക. 2013-ല്‍ വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ്. ഭര്‍ത്താവ് മോദി ആരാധകനായിരുന്നു ബിജെപി അനുഭാവിയും. എന്നാല്‍ ഭാര്യ ആംആദ്മി പാര്‍ട്ടി അനുഭാവിയും. തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതോടെ ഭര്‍ത്താവ് ഭാര്യയെ കളിയാക്കാന്‍ തുടങ്ങി. സംഗതി അതിരു കടന്നതോടെ ഒടുവില്‍ ഇരുവരും വിവാഹമോചന കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

ഭാര്യയുടെ മുഖക്കുരു മൂലം ഭര്‍ത്താവ് ശാരീരികമായി അടുക്കുന്നില്ല

ശാരീരികമായ ആകര്‍ഷകത്വം ഒരു ഘടകം തന്നെയാണ് ദാമ്പത്യത്തില്‍. എന്നാല്‍ ഭാര്യയുടെ മുഖക്കുരു കാരണമാണ് താന്‍ മൊഴി ചൊല്ലുന്നതെന്നാണ് ഭര്‍ത്താവ് നിരത്തിയ ന്യായം. ശില്‍പി ജെയ്ന്‍ എന്ന അഭിഭാഷക പറയുന്നത് വിചിത്രമായ കാരണങ്ങളാണ് പലരും ഉന്നയിക്കുന്നതെന്നാണ്. ഭാര്യയുടെ മുഖക്കുരു മൂലം ശാരീരികമായി അടുക്കാന്‍ പോലും തോന്നിയിരുന്നില്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ ശാരീരിക ബന്ധം ഇല്ലാത്തതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.

ഭാര്യയുടെ അമിതവണ്ണം

ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഭാര്യയെ മൊഴി ചൊല്ലിയ കാരണം മറ്റൊന്നുമായിരുന്നില്ല. അമിതവണ്ണം കാരണം ഭാര്യയെ സമൂഹത്തില്‍ കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്നായിരുന്നു കാരണം. അമിതമായ വണ്ണമുള്ളതിനാല്‍ പാര്‍ട്ടികളില്‍ ഒന്നും ഭാര്യയെ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. വണ്ണം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഇയാള്‍ വിവാഹമോചനത്തിന് നടപടികളുമായി മുന്നോട്ടു പോയത്.

ഭാര്യയ്ക്ക് പ്രണയ സിനിമകള്‍ ഇഷ്ടമല്ല

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് സിനിമകള്‍ക്ക് പോകുന്നത് പതിവാണ്. അഭിഭാഷകനായ നരേഷ് കുമാര്‍ പറയുന്നത് നോയിഡയിലെ ദമ്പതികള്‍ വിവാഹമോചനത്തിലെത്തിയത് ഭാര്യയുടെ പ്രണയ സിനിമകളിലെ താല്‍പര്യമില്ലായ്മ മൂലമാണെന്നാണ്. ഭര്‍ത്താവിനൊപ്പം പ്രണയസിനിമകള്‍ക്ക് പോകാന്‍ ഭാര്യ തയ്യാറായിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. പ്രണയസിനിമകള്‍ കാണുന്നതിനോട് മുഖം തിരിക്കുകയും നായകന്‍മാര്‍ ചെയ്യുന്നത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കുമിടയിലെ പൊരുത്തക്കേടിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്.

ഭാര്യ മറ്റൊരാള്‍ക്കൊപ്പം നൃത്തം ചെയ്തു

ദില്ലിയിലെ പ്രമുഖ പ്രഫഷണലുകളായ ഭാര്യയും ഭര്‍ത്താവും. ഭാര്യയെ വിശ്വാസമില്ലെന്നു പറഞ്ഞാണ് ഭര്‍ത്താവ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ഇരുവരും ഒരാള്‍ ഉന്നതകുലജാതയും മറ്റൊരാള്‍ മധ്യവര്‍ത്തിത കുടുംബാംഗവുമായിരുന്നു. ഉന്നതകുടുംബത്തില്‍ പിറന്ന ഭാര്യയുടെ പാര്‍ട്ടികള്‍ക്ക് പോകുന്ന പരിപാടി മധ്യവര്‍ത്തിയായ ഭര്‍ത്താവ് അംഗീകരിച്ചിരുന്നില്ല. ഭാര്യയ്ക്ക് മറ്റു ബന്ധങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റൊരാളോടൊപ്പം നൃത്തം ചെയ്യുന്നത് ഇഷ്ടമല്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News