താര ക്രിക്കറ്റ് പൂരത്തിന് ജനുവരിയില്‍ തുടക്കം; കേരള സ്‌ട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും; ആദ്യമത്സരം 24-ന്

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണ് ജനുവരിയില്‍ തുടക്കമാകും. അമ്മ കേരള സ്‌ട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും. സ്‌ട്രൈക്കേഴ്‌സിന്റെ രണ്ടാമത്തെ മത്സരത്തിന് കൊച്ചി വേദിയാകും. ജനുവരി 24ന് കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിരെയാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യമത്സരം. രണ്ട് തവണ സെമിഫൈനലിസ്റ്റുകളും നാലാം സീസണില്‍ രണ്ടാം സ്ഥാനക്കാരുമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ആറാം സീസണിലെ പോരാട്ടത്തിനിറങ്ങുമ്പോള്‍ കീരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

ജനുവരി 23 ന് മുംബൈയിലാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. 24ന് ബാംഗ്ലൂര്‍ ചിന്നമസ്വാമി സ്റ്റേഡിയത്തിലാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. 31 ന് നടക്കുന്ന രണ്ടാം മത്സരത്തിന് കൊച്ചി വേദിയാകും. ചെന്നൈ റൈനോസാണ് എതിരാളികള്‍. രാജീവ് പിള്ള, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, മണിക്കുട്ടന്‍, ബാല, സൈജു കുറുപ്പ് തുടങ്ങിയവരടങ്ങിയ ശക്തമായ ടീമാണ് ഇത്തവണ അമ്മയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ജനുവരി 9 മുതല്‍ 23 വരെ കലൂരില്‍ ടീം പരിശീലനത്തിനിറങ്ങും. ഫെബ്രുവരി 14 നാണ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here