കാണാതായ വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മലപ്പുറം പന്തല്ലൂരിലെ സ്വന്തം ക്ലിനിക്കില്‍

വയനാട്: ഇന്നലെ കാണാതായ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പന്തല്ലൂരിലെ സ്വന്തം ക്ലിനിക്കിലാണ് ഡിഎംഒ ഡോ. പി.വി ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. പി.വി ശശിധരനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഡിഎംഒ മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ശശിധരനെ ശാസിച്ചിരുന്നു.

മലപ്പുറം പന്തല്ലൂരിലെ വീട്ടില്‍ നിന്നും വയനാട്ടിലേക്ക് വന്ന ഇദ്ദേഹം ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ ഇറങ്ങിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന ഔദ്യോഗിക വാഹനത്തിലേക്ക് ഡോ. ശശിധരന്‍ എത്തിയില്ല. ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേതുടര്‍ന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News