പി.ടി രാജന്റെ മൃതദേഹം പിണറായി വിജയന്‍ ഏറ്റുവാങ്ങി

കൊച്ചി: കഴിഞ്ഞ ദിവസം റാഞ്ചിയില്‍ അന്തരിച്ച സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ടി രാജന് നേതാക്കളുടെ അന്ത്യാഞ്ജലി. നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നേതാക്കള്‍ മൃതദേഹത്തില്‍ രക്തപതാക പുതപ്പിച്ചു.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, മുന്‍ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍, എസ്.ശര്‍മ എംഎല്‍എ തുടങ്ങിയവരും സന്നിഹിതരായിരുന്നു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ മൃതദേഹം വിലാപയാത്രയായി സ്വദേശമായ കോഴിക്കോട്ടേക്കു കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌ക്കാരം. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News