യാഹൂ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പശുവിന്; വനിതാ സെലിബ്രിറ്റികളില്‍ ഒന്നാമത് സണ്ണി ലിയോണ്‍

ദില്ലി: ബീഫ് നിരോധനവും ദാദ്രി കൊലപാതകവും അസഹിഷ്ണുതാവാദവും ഉയര്‍ത്തി വിവാദനായികയായി മാറിയ പശുവാണ് ഇത്തവണ സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ യാഹൂ ഇന്ത്യയുടെ പേഴ്‌സണ്‍ ഓഫ് ദയ ഇയര്‍. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തോടെയാണ് ബിഫ് വിവാദം വാര്‍ത്താ പ്രാധാന്യം നേടിയത്. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളും തെരച്ചിലും എല്ലാം പശുവിനു വേണ്ടിയായിരുന്നു. ഇങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ റെക്കോര്‍ഡ് പശു സ്വന്തമാക്കിയത്. അസഹിഷ്ണുതാവിവാദത്തിനും തിരികൊളുത്തിയത് പശു ആയതോടെ ഈ വര്‍ഷത്തെ താരമായി പശു തന്നെ തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത വനിതാ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ സണ്ണി ലിയോണ്‍ ഒന്നാമതെത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സണ്ണി ഈ നേട്ടം കൈവരിക്കുന്നത്. സല്‍മാന്‍ ഖാനാണ് പുരുഷ സെലിബ്രിറ്റി. രാഷ്ട്രീയമാണ് ഈവര്‍ഷത്തെയും പാഷന്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ടോപ് ന്യൂസ്‌മേക്കര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസ്‌മേക്കര്‍ പട്ടികയില്‍ ഇടംനേടി. ഐഎസ്‌ഐഎസിന്റെ ഉദയം, ക്രിക്കറ്റ് ലോകകപ്പ്, എപിജെ അബ്ദുല്‍ കലാമിന്റെ അന്ത്യം, ഷീനാ ബോറ കൊലക്കേസ്, വ്യാപം അഴിമതിക്കേസ് എന്നിവ ഈവര്‍ഷത്തെ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വാര്‍ത്താസംഭവങ്ങളായി.

ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ ധോണി ഒന്നാമതെത്തി. ടെക്‌നോളജി രംഗത്ത് ആപ്പിളാണ് ഒന്നാമത്. ഗാഡ്ഗറ്റുകളുടെ കൂട്ടത്തില്‍ ഐഫോണ്‍ 6 ആണ് മുന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel