ദില്ലിയില്‍ തകര്‍ന്ന ബിഎസ്എഫ് വിമാനത്തിലെ 10 പേരും മരിച്ചു; ദുരന്ത കാരണം മൂടല്‍മഞ്ഞ്; വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

ദില്ലി: ദില്ലി വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണ അതിര്‍ത്തി രക്ഷാസേനയുടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. നാലു പേരുടെ മൃടതദേഹങ്ങള്‍ കണ്ടെടുത്തു. ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡുന്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 10 പേരുമായി ദില്ലിയില്‍ നിന്ന് റാഞ്ചിയിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. ബിഎസ്എഫിന്റെ ചാര്‍ട്ടേര്‍ഡ് ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.

സൂപ്പര്‍ കിംഗ് എന്ന പേരുള്ള ബിഎസ്എഫ് ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ തന്നെ ഗ്രൗണ്ട് ബന്ധം നഷ്ടമായിരുന്നു. പറന്നുയരുന്നതിനിടെ ചുവരില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ദില്ലി വിമാനത്താവളത്തിലെ 2ബി റണ്‍വേ അപകടത്തെ തുടര്‍ന്ന് അടച്ചിട്ടു. 15 ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അപകടസ്ഥലം സന്ദര്‍ശിച്ചു.

അപകടം സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത ബില്‍ഡിംഗിന്റെ ചുവരില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഒരു വാട്ടര്‍ ടാങ്കിലാണ് വിമാനം തകര്‍ന്നു വീണതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ തിരികെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ തകര്‍ന്നു വീഴുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്. രണ്ട് പൈലറ്റുമാരും എന്‍ജിനീയര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News