ഉല്ലാസയാത്രയുടെ മൂഡില്‍ അടിച്ചു പൊളിച്ച് മഞ്ജുവും സനൂപും; ജോ ആന്‍ഡ് ദ ബോയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ഉല്ലാസയാത്രയുടെ മൂഡില്‍ മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും പ്രത്യക്ഷപ്പെടുന്ന ജോ ആന്‍ഡ് ദ ബോയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പൊന്‍വെയില്‍ വീഴവെ എന്നു തുടങ്ങുന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് വര്‍മ എഴുതി രാഹുല്‍ സുബ്രഹ്മണ്യന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ‘ജോ ആന്‍ഡ് ദി ബോയ്’ യുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയില്‍ നടന്നിരുന്നു.

റോജിന്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോ ആന്‍ഡ് ദി ബോയ്’. ലേഡി ആനിമേറ്ററായ ജോവാന്‍ മേരി ജോണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും ക്രിസ് എന്ന ഒരു കുട്ടി അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നിട്ടുണ്ടാകുന്ന സംഭവവികാസങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും കൂടാതെ ലാലു അലക്‌സും പേളി മാണിയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ് നിര്‍മിച്ച ‘ജോ ആന്‍ഡ് ദി ബോയ്’ ഈയാഴ്ച തിയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel