അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; മരിച്ചത് ദീപിക റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കല്‍

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കലാ(30)ണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ഉല്ലാസയാത്ര പോയതായിരുന്നു.

അഞ്ചു വര്‍ഷമായി ദീപിക കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. കോഴിക്കോട് സ്വദേശിയാണ്.ജിബിന്റെ സംസ്‌കാരം ഇന്നുരാത്രി എട്ടരയ്ക്കു കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News