താന്‍ സ്‌നേഹ സമ്പന്നനായ ഭര്‍ത്താവാണെന്ന് ഷാഹിദ് കപൂര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഭാര്യ മിര രാജ്പുതിന് നല്‍കിയ വാക്കു പാലിച്ച് പുകവലി അവസാനിപ്പിച്ചു കൊണ്ടാണ് ഷാഹിദ് തന്റെ സ്‌നേഹം വെളിപ്പെടുത്തിയത്. ഇപ്പോള്‍ അടുത്തിടെ കുറച്ചു ദിവസങ്ങളായി ഷാഹിദ് പുകവലിക്കാറില്ല. പുകവലിക്കാത്ത ഷാഹിദിനെയാണ് തനിക്ക് ഏറെ ഇഷ്ടമെന്നു പറഞ്ഞ ഭാര്യ മിര രാജ്പുത് ആണ് പുകവലി അവസാനിപ്പിക്കാന്‍ ഷാഹിദിന് പ്രചോദനമായത്. കരീന കപൂറുമായുള്ള പ്രണയം തകര്‍ന്ന ശേഷമായിരുന്നു ഷാഹിദ് പുകവലി ആരംഭിച്ചിരുന്നത്.
ഈ സംഭവത്തിനു ശേഷം ഷാഹിദ് ചെയിന്‍ സ്‌മോക്കറായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ സെറ്റില്‍ പോലും പലരും ഷാഹിദുമായി വഴക്കിട്ടിട്ടുണ്ട്. പുകവലി ഉപേക്ഷിക്കാന്‍ ഷാഹിദിനെ നിര്‍ബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. ഭാര്യാസ്‌നേഹം ഉള്ളവനാണ് ഷാഹിദ് എന്ന് ഈ സംഭവം തെളിയിക്കുന്നു. ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ ഭാര്യ ഇഷ്ടപ്പെടുന്ന ഏതു കാര്യവും ചെയ്യാന്‍ ഷാഹിദ് തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടുത്തിടെ ഭാര്യ മിരയുമായുള്ള ഒരു സെല്‍ഫിയും ഷാഹിദ് പുറത്തുവിട്ടിരുന്നു.
എത്ര തിരക്കുള്ള ഷൂട്ടിംഗ് സമയത്തും ഭാര്യ മിരയോടൊത്ത് ചെലവഴിക്കാന്‍ ഷാഹിദ് സമയം കണ്ടെത്തുന്നുണ്ട്. പുതിയ ചിത്രമായ AK vs SK -യില്‍ ഷാഹിദും മിരയും ഒന്നിച്ച് അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് ഷാഹിദ് നിഷേധിക്കുകയും ചെയ്തു.
Get real time update about this post categories directly on your device, subscribe now.
Discussion about this post