ലിയോണല്‍ മെസ്സിക്കു നേരെ അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രതിഷേധം; മെസ്സിയെ തുപ്പുകയും അപമാനിക്കുകയും ചെയ്തു; പ്രതിഷേധിച്ചത് റിവര്‍പ്ലേറ്റ് ക്ലബ് ആരാധകര്‍

അര്‍ജന്റീന ക്യാപ്റ്റനും ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്കു നേരെ ആരാധകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ക്ലബ് ലോകകപ്പ് ഫൈനലില്‍ ബാഴ്‌സലോണയോട് തോറ്റ റിവര്‍പ്ലേറ്റ് ക്ലബിന്റെ ആരാധകരാണ് മെസ്സിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ക്ലബ് ലോകകപ്പ് വിജയത്തിനു ശേഷം നാട്ടിലെത്തിയ മെസ്സിക്കു നേരെ പ്രതിഷേധവുമായി രംഗത്തെത്തുകയും സൂപ്പര്‍താരത്തെ അപമാനിക്കുകയും ചെയ്യുകയായിരുന്നു. ക്ലബ് ലോകകപ്പ് ഫൈനലില്‍ ബാഴ്‌സ, റിവര്‍പ്ലേറ്റിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

നാരിറ്റ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് സംഭവം. ബാഴ്‌സലോണയിലെയും അര്‍ജന്റീനയിലെയും സഹതാരം യാവിയര്‍ മഷരാനോയും മെസ്സിക്കൊപ്പം ഉണ്ടായിരുന്നു. മഷരാനോ മുന്‍ റിവര്‍പ്ലേറ്റ് താരവുമാണ്. ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെയും കൂടെയുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധത്തെ റിവര്‍പ്ലേറ്റ് അധികൃതര്‍ അപലപിച്ചു. പ്രതിഷേധക്കാരെ വിഡ്ഡികള്‍ എന്നാണ് റിവര്‍പ്ലേറ്റ് പ്രസിഡന്റ് വിശേഷിപ്പിച്ചത്.

സ്വന്തം നാട്ടില്‍ ആരാധകര്‍ക്ക് മെസ്സിയോട് അത്ര മതിപ്പില്ലെന്നാണ് അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ മെസ്സിയുടെ ആത്മാര്‍ത്ഥതയില്‍ ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News